Thursday, 15 December 2011

എന്റെ ആദ്യത്തെ പാചകം കുളമായ കഥ :'( :'(


രംഗവേദി : എന്റെ വീട് 
സമയം  :  ഇന്ന് വൈകീട്ട് 3:30 PM 
കഥാപാത്രങ്ങള്‍ : ഞാനും പിന്നെ ഞാനും പകല്‍ ആരും വീട്ടില്‍ ഇല്ലാത്തതുകൊണ്ട്  ബോറടിച്ച് ഐസ് ക്രീം കഴിച്ചുകൊണ്ടിരിക്കുംബോഴാണ് പുതിയൊരു വിഭവം ഉണ്ടാക്കാം എന്ന് തീരുമാനിച്ചത് . രണ്ടു കപ്പ് വൈറ്റ് റൈസ് , ഒരു കപ്പ് പാല്‍ , ആവശ്യത്തിനു മധുരം , കാഷ്യൂ നട്ട്സ് ഒപ്പം ബട്ടര്‍ സ്കൊട്ച് ഐസ് ക്രീം ഒരു കപ്പ് ....

എല്ലാം കൂടി മിക്സ് ചെയ്തു കഴിക്കാന്‍ ആരംഭിച്ചപ്പോഴാണ് , വാള് വെയ്ക്കാന്‍ തോന്നുന്ന ഒരു രുചി........ അതില്‍ നിന്നും ഐസ് ക്രീമും , അല്‍പ്പം കാഷ്യൂ നട്ട്സും തോണ്ടിത്തിന്നാനെ എനിക്ക് പറ്റിയുള്ളൂ .....

Climax: വൈകീട്ട് അമ്മ വന്നപ്പോഴാണ് സംഗതി പുടികിട്ടിയത് , ഞാന്‍ മിക്സ്‌ ചെയ്ത പാല്‍ മോരോഴിക്കാനായി മാറ്റിവച്ച ഇന്നലത്തെ പാലായിരുന്നത്ത്രെ !! :(

Tuesday, 25 October 2011

' സ്വപ്നാടനം ' a dream walk


ചില സ്വപ്‌നങ്ങള്‍ , ചില വ്യക്തികള്‍ , വിശേഷ സമന്വയങ്ങള്‍ .... നമ്മെ ഓര്‍മ്മിപ്പിക്കും , സ്മരണകള്‍  പല ജന്മങ്ങള്‍ക്ക് പിറകും , അനശ്വരമാണെന്ന് ...
[some dreams , some people , some extended convergence  would  remind us somthing that memories will be rememberd even after many lifes, as eternal.. ]
സ്വപ്നാടനം

ഞാന്‍ വിശ്വസിച്ചോട്ടെ , -
നീ എവിടെയൊക്കെയോ , -
ഞാന്‍ ആയിരുന്നു , എന്ന് .

കണ്ട മാത്രയില്‍, ഒരടി പിന്‍വാങ്ങി
നോക്കി നിന്നില്ലേ , ഞാന്‍ നിന്നെ
അപ്പോള്‍ നീയും , മാറി നിന്ന്
നോക്കുകയായിരുന്നില്ലേ , എന്നെ .

ഇലകളോരോന്നായ്  പൊഴിഞ്ഞ
ആ സന്ധ്യകളില്‍ , ഇടവഴിയില്‍
ഇണക്കുരുവികളുടെ കൊഞ്ചലിന്
കാതോര്‍ക്കാന്‍ , കൂടെ നീയുണ്ടയിരുന്നില്ലേ..

തണുപ്പില്‍ , എരിവ് തേച്ച് -
ചുട്ടെടുത്ത ചോളക്കതിരുകള്‍
എന്നോട് പങ്കുവച്ച് -
വിശപ്പകറ്റിയത്, നീയായിരുന്നില്ലേ ..

വാദ്യ സംഘത്തിന്റെ , റാന്തല്‍ -
വെട്ടത്തിന്നപ്പുറം , മഞ്ഞുവീണുറഞ്ഞ -
ഒതുക്കുകള്‍ , കയറി -
കണ്ണുചിമ്മുന്ന , മുല്ലമൊട്ടുകളെ എണ്ണാന്‍
ഞാന്‍ ചേര്‍ത്തുവച്ച വിരലുകളില്‍ -
പാതി , നിന്റെതായിരുന്നില്ലേ ..

ഋതു ദേവതമാര്‍ , നിന്നെ -
തരളിതയാക്കവേ ..,
വെളുത്ത  മന്താരപ്പൂക്കള്‍ ..,
നാണിച്ച് തലതാഴ്ത്തവേ  ..,
ഒരു കാറ്റായ് ,അലസമായ് വന്ന്
ഞാന്‍ കിന്നാരം പറഞ്ഞതും ,
- നിന്നോടായിരുന്നില്ലേ ....

ജന്മാന്തരങ്ങള്‍ക്കും ഇപ്പുറം -
കല്‍പ്പനയുടെ തിരശീലയില്‍ ..,
കാല്പനികതയുടെ  വെളിച്ചത്തില്‍.., ഈ -
'സ്വപ്നാടനവും' ,നിനക്ക് വേണ്ടി , അല്ലെ ...

ഞാന്‍ വിശ്വസിച്ചോട്ടെ , -
നീ എവിടെയൊക്കെയോ , -
ഞാന്‍ ആയിരുന്നു , എന്ന് .,
എനിക്ക് മാത്രമായിരുന്നു , എന്ന് !

{Written on 26th Oct 2011 , @ 12.56 AM [IST ] }

Comment Using Facebook/Yahoo/AOL/HotmailSunday, 16 October 2011

ഒരു കിഴക്കന്‍ പാട്ട് ; An eastern strain !

 വെയില്സിന്റെയും[Wales] , പോര്‍ട്മെരിയന്റെയും[Portmeirion] താഴ്വാരങ്ങളില്‍  ഉല്ലസിച്ച രാജകുമാരിയ്ക്ക് ! 

ഒരു കിഴക്കന്‍  പാട്ട് ; 

പാടുക ഡയാന , ഈ രാവില്‍ ..
എന്റെ ആത്മാവിലോരുപിടി - 
സാന്ത്വന സ്പര്‍ശമായ് പെയ്ത,  നിന്‍ -
ഹൃദയാദ്രമാം വരികള്‍ ..

 കാലമിത് കൈവഴികള്‍ പിരിഞ്ഞത് !
തടയണകള്‍ ഇല്ലാതെ ഒഴുകുന്ന -
നിനവിന്റെ വരളുന്ന സിരകളില്‍  
'മുഗ്ദ്ധെ' ഒരു തുള്ളി ശോണിതം നീ തരൂ 

നനവാര്‍ന്ന നാളേറെയായ് പൂത്ത് - 
പൂത്തുല്ലസിച്ചോരെന്‍  "മൂന്നക്ഷരമുണ്ട് "
ഈ ഇടനെഞ്ചിന്‍  പാര്‍ശ്വത്തിലെവിടെയോ - 
പാടു നീ , ഇവിടെയീ രാവില്‍ , വഴി - 
മാറി വിരിഞ്ഞൊരു വസന്തം പോലെ !
  
ഈ ഹര്‍ഷം , ഈ ഗന്ധം , ഈ തണല്‍ 
നിര്‍വൃതി , വെറും കുമിളതന്‍ വര്‍ണ്ണരാജി  !
നിമിഷങ്ങള്‍ നിമിഷാര്ധമാകുന്നു, നിന്‍ ശ്രുതി -
അലയൊലികള്‍ അകലെയായ് , അകലുന്നു ! 

 പാടുമോ ഡയാന , ശതകോടി രാവുകള്‍ !
ആത്മാക്കള്‍ ഒന്നാവും , ഗസലിന്റെ യാമങ്ങള്‍ !
പാടുക ഡയാന , എന്‍ കാതില്‍ , നീ വീണ്ടും - 
പാടുക .. ഹൃദയാദ്രമാം .. സാന്ത്വന മന്ത്രണം ! 


[to that princes who amused  in the valleys  of Wales and Portmeirion ]
An  eastern strain ! 

you sing Diana , in this night 
the lines , like a mercy rain !
fallen to my soul , the one 
wet my heart , the moment 


streams are of,  the time
flowing over,  the block
give me a drop , the red 
quenching drought of , the veins 

it's somewhere ' a 5 letter ' , my left 
it's been a long , get warmth and bloomed 
you sing ,  this night , right here
like an odd bloomed spring !

 moment, slotters to flashes , your tune 
 far away   vanishes ago , the 
waves  ! 
 this ecstasy , this fragrance , this shadow 
everything just ,  a bubble spectrum  !  
  
can you sing Diana, a billion nights, for me  ! 
fusing  souls with , aperiodic gazals !
you do sing Diana , to ma ear , again 
you sing ! benevolent chants ,  wet my heart ! 


[ 15/10/2011 1:00 AM ]
Comment Using Facebook/Yahoo/AOL/Hotmail