ഓരോ കാലത്തും , സങ്കൽപ്പങ്ങൾക്ക് ഓരോ രൂപങ്ങളായിരുന്നു , ഓരോ എഴുത്തും ഓരോ നിയൊഗമാവുന്നു !
ഇന്നു ഞാൻ നിന്നെക്കുറിച്ച് ഒരുപാട് ഓർത്തിരുന്നു !
ഇന്നു ഞാൻ നിന്നെക്കുറിച്ച് ഒരുപാട് ഓർത്തിരുന്നു !
ഇന്നു ഞാൻ., നിന്നെക്കുറിച്ച്., ഒരുപാട് ഓർത്തിരുന്നു...!
കണ്ടമാത്രയിൽ ഒരു നിമിഷം , ഭയത്തോടെ മറു നിമിഷം ,
ന്യായവും നീതിയും ഒളികണ്ണിറുക്കുന്ന പല നിമിഷം !
ഓരോ നിമിഷവും പല പല ഛായക്കൂട്ടുകൾ പരീക്ഷിക്കവേ ,
അപൂർണ്ണവും അവ്യക്തവും ആയി മാറുന്ന മഹാത്ഭുതം !
എന്നിലേയ്ക്ക് പാറിവരുന്ന, സ്വർണ്ണനിറമുള്ള ചിത്രപതംഗങ്ങൾ ,
ഈ ഉദ്യാനമാകെ നിറയുന്നു , അലസമായ് നൃത്തം ചെയ്യന്നു !
അവ തലോടിപ്പോകുന്ന പൂക്കളോരോന്നായ് , -
വിടരുന്നു , മധു പൊഴിയുന്നു , ഓർമ്മകളണിയുന്നു !
ലബനോണിലെ ഋതുക്കൾ കടഞ്ഞെടുത്ത മുന്തിരിച്ചാറാൽ,-
നിന്നെ അലേപനം ചെയ്യാൻ , ഹൃദയ ദൂതുമായി -
ഒരു ഷാരോണ്‍ നദി എന്നിലൂടെ ഒഴുകിയതായ് ഞാനറിയുന്നു.,
കത്തുന്ന പകലുകൾക്ക് എന്തോ നിലാവിന്റെ തണുപ്പുണ്ടായിരുന്നു !
സഖി ,.ഇന്നു ഞാൻ., നിന്നെക്കുറിച്ച്., ഒരുപാട് ഓർത്തിരുന്നു...!
YouTube Video With Voice Track :
YouTube Video With Voice Track :
[written on 12/02/2014 ; 03:10 AM[IST] ]
Comment Using your Facebook/Yahoo/AOL/Hotmail Account