Wednesday, 26 March 2014

നീയും ഞാനും - You and Me

 ഞാൻ തേടിയതും നീ തേടിയതും ഒന്നാവുമ്പോൾ , നമുക്കായ് ചിലത് ജന്മമെടുക്കുന്നു...! 
നീയും ഞാനും 


ഈ പ്രപഞ്ചം മുഴുക്കെ , 
നീയും ഞാനുമാണ് ! 

ഞാൻ മേഘമാവുമ്പോൾ , 
നീ മഴയായ് നനയുന്നു..!
എന്റെ അഗ്നിഎരിയുമ്പോൾ , 
നിന്റെ വിപ്ലവം ചുവക്കുന്നു ..!

നിന്നിൽ കിളികളുണരുംമ്പോൾ,
എന്നിൽ മധുരമുറയുന്നു..!
എനിക്ക് ലഹരി പിടിക്കുമ്പോൾ , 
നിനക്ക് കവിത ജനിക്കുന്നു ..!

 ഞാൻ സഖാ നീ സഖി ,
 ഞാൻ ശ്വാസം  നീ  ഗന്ധം.. !
 ഞാൻ ജനി , നീ സ്മൃതി ,
 ഞാൻ പുൽക്കൊടി , നീ മഞ്ഞുതുള്ളി ! 

എങ്കിലും ഒരുവേള ,   
പാടി മുഴുമിക്കും മുൻപേ ,
പറന്നകലേണ്ടുന്ന - 
പക്ഷികളാവുന്നു നമ്മൾ ! 

Written on 27/03/2014 ; 03:00 AM[IST] ]  FaceBook Link : https://www.facebook.com/notes/amarnath-sankar/620663031322163 
© Amarnath Sankar 2014