Thursday 1 January 2015

ഡിസംബർ , വിതുമ്പരുത് ! - do not sob, December !

ഡിസംബർ , വിതുമ്പരുത് !



പ്രിയപ്പെട്ട ഡിസംബർ , 
നേർത്ത മഞ്ഞുനീർത്തുള്ളി പോലെ , 
ഹൃദയത്തിന്റെ ഏതോ  ഞരമ്പുകളിൽ -
അറിയാതെയെന്നോ ഊർന്നുവീണ ,
ഒരായിരം സ്വപ്നങ്ങളിൽ , ഞാൻ ചികഞ്ഞ -
തണുത്തു വിറച്ച , ഒരു കവിതയായിരുന്നു ,
 നീ -
ഡിസംബർ ! 

 നിനക്ക് മാത്രം പകരാൻ കഴിയുന്ന -,
 മജ്ജയിൽ കോർക്കുന്ന തണുപ്പിനെ ,
 ഉടൽ മരങ്ങളുടെ ചെതുമ്പലുകൾ ,കോരിയിട്ട് - 
 തീകായാൻ , കാത്തിരുന്ന -ചന്ദ്രമാസങ്ങൾ ,- 
 വെറും വ്യഥാ.. !! 
 
 നീ പൊഴിയാനൊരുങ്ങുമ്പോൾ -, 
 പുതഞ്ഞ മഞ്ഞിനടിയിലെ , മണ്ണ് പങ്കുവയ്ക്കാൻ ,
 ആരോ വിതച്ചിട്ട , നെൽപ്പാടങ്ങളിൽ , 
  മുഴങ്ങുന്നത് , കൊയ്യാതെ  കൊയ്യപ്പെടുന്ന - 
 ആത്മാക്കളുടെ രോദനം ! 

  ഋതു  ഭേദങ്ങൾ , കാലം ചൊരിയുന്ന ,-
  കാരുണ്യ വർഷമത്രെ ..!
  കാറ്റിനും , പൂവിനും , പൂങ്കുയിലിനുമപ്പുറം-
  മറ്റൊരു മഞ്ഞുകാലത്തിനായ് ,  കാത്തിരിക്കാം .

  ഡിസംബർ ,  നീ വിതുമ്പരുത് ,    !
**in  memory  of   the 78  innocent   victims   killed  , in Assam .  December 2014 .

written on 30/12/2014 ; 10:00 PM[IST] ] 
FacebookLink:https://www.facebook.com/notes/amarnath-sankar/756563087732156

© Amarnath Sankar 2014