ഞാനൊരു കമ്മ്യൂണിസ്റ്റുകാരനല്ല ..., നീതിയ്ക്കുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ ഇനിയും വിശ്വാസം നഷ്ട്ടപ്പെട്ടില്ലാത്ത , ഒരു സാധാരണക്കാരന്‍ .
ഗുല്‍മോഹര്‍ പൊഴിയുമ്പോള്‍
ആ കാര്‍ ,തുപ്പുന്ന വെള്ളിവെളിച്ചം
എന്നെ ആറാടിക്കുന്നു. -
ആകാശഗംഗയിലെന്നപോല്‍...!
കാലം കുരുക്കിയ കെണിയില്‍ -
ബുദ്ധി മരവിക്കുംപോലെ ..
ഒരിടിയില്‍ , വിരലുകളയഞ്ഞു-
മണ്ണിലേക്ക് കൂപ്പുകുത്തവേ.,
മൂക്കില്‍ പടര്‍ന്ന ഗന്ധം.. !
ഓര്‍മ്മകള്‍ കോരിചൊരിയുന്നു..
പുതുമഴയുടെ.. പുതുമണ്ണിന്റെ -
മണ്ണില്‍ നൂറുമേനി വിളയിച്ച .,
പണിയാളന്റെ ഗന്ധം .. !
നിഴലുകള്‍ വന്നടുക്കുന്നു .. ചാരെ -
കരിമ്പനപോല്‍ , അവര്‍ ഏഴുപേര്‍ ..!
കാലം കുരുക്കിയ കെണിയില്‍ -
ബുദ്ധി മരവിക്കുംപോലെ ..
ഞാനും വാസുവും , സുധാകരനും -
അന്ത്രുവും , ഹൈദ്രോസും , രാജനും , ഗോപിയും..
ഓര്‍മ്മയുടെ തിരശീലയാല്‍ -
കണ്ണ് മറയും പോലെ.., പഴയ-
'സെവന്‍സിന്റെ ഓര്‍മ്മകള്‍ ..!
നടുക്കുള്ളവന്‍ , നാലാമന്റെ ആദ്യവെട്ട്-
വലതുകൈയ്യാല്‍ തടഞ്ഞത് , ഞാന്‍ -
അറിഞ്ഞോ അറിയാതയോ ആണ് ..!
അറ്റ്തൂങ്ങിയ എന്റെ വലതുകയ്യെ.,
എനിക്കായ് നീ -
എന്തെല്ലാം പകര്‍ത്തിയെഴുതീ..
എന്റെ ചിന്ത , എന്റെ വിപ്ലവം , പ്രണയം ..!
കാലം കുരുക്കിയ കെണിയില്‍ -
ബുദ്ധി മരവിക്കുംപോലെ ..
എന്റെ നെഞ്ചില്‍ ചവിട്ടി , നീ -
വീഴ്ത്തിയത് എന്നെ മാത്രമോ ..?
അതാഴ്ന്നിറങ്ങിയത് എന്റെ ,
ഹൃദയ പക്ഷത്തില്‍ ..!
(ഇടതു പക്ഷത്തില്‍ ?? ! )
മഴുകൊണ്ട് ആദ്യമായെന്റെ -
മൂര്ധാവ് നീ വെട്ടിപ്പിളര്‍ക്കവേ..
ബുദ്ധനെപ്പോല്‍ , എന്നെ-
ശാന്തനാക്കിയത് , വീണ്ടും ഓര്‍മ്മകള്‍ !
തുളസിയും , കരയാമ്പും ചേര്‍ത്ത് .,
കാച്ചിയ എണ്ണ മൂര്‍ധാവില്‍ -
തേച്ചു തന്ന അമ്മയുടെ ഓര്മ ..!
ഞാന്‍ ആശിച്ചുപൊയ് , ഒരു മാത്ര -
എന്നെ കെട്ടിപ്പുണരാന്‍ .,
അമ്മയുണ്ടായിരുന്നെങ്കില്‍..!
അവര്‍ ചുറ്റിലും വലിച്ചെറിയുന്നു .,
ബോംബുകള്‍ ..!
ഓര്‍മ്മകള്‍ തികട്ടി വന്നു .,
അമ്പലക്കുളം , ഉത്സവം , താളമേളങ്ങള്‍ ..!
വീണ്ടും നിങ്ങള്‍ ഓങ്ങിയോങ്ങി വെട്ടവേ .,
മുറിഞ്ഞത് ഒരു പാവം -
പെണ്‍കുട്ടിയുടെ താലി ..!
അതെ , അവളെനിക്കെന്നും.,
കുട്ടിയായിരുന്നു ..! ഒപ്പം -
ഒരു മകന്റെ സ്വപ്‌നങ്ങള്‍ ..!
ഞാന്‍ പോകുമെന്നുറപ്പായിട്ടും -
നിങ്ങളെന്റെ മുഖത്ത് .,
ആഞ്ഞാഞ്ഞ് വെട്ടിയത് -
എന്തിനായിരുന്നു ..?
എന്റെ മുഖം അവരൊന്നു കണ്ടോട്ടെ .,
എന്റെ സഖാക്കള്‍ ..!
ഞാന്‍ കരഞ്ഞില്ല -
അച്ഛന്റെ ഓര്‍മ്മകള്‍ ..
ഉണ്ണീ , ധീരന്മാര്‍ക്ക് മരണമൊരിക്കല്‍.,
എന്ന മന്ത്രണം !
ചോരയുടെ ഗന്ധം സാക്ഷി..
ഒഞ്ചിയത്തിന്റെ മണ്ണും സാക്ഷി..
ആകാശത്ത് താരകള്‍ ..
അതില്‍ കണ്ണിറുക്കുന്നത് -
'മണ്ടോടി കണ്ണനോ ' ..? !
എന്നില്‍ ആഴ്ന്നിറങ്ങിയ ചുവപ്പ് ,.,
പോരാട്ട വീര്യത്തിന്റെയോ ..?
അസ്തമന സൂര്യന്റെയോ ..?
ഞാന്‍ മടങ്ങുന്നു , ഞാന്‍ മറയുന്നു .,
ഞാന്‍ .., ഞാന്‍ മാത്രം .
വിപ്ലവം മായുന്നില്ല ., വിപ്ലവം മരിക്കുന്നുമില്ല ..!!
[written on 06/05/2012 ; 12:10 AM[IST] ]
അറിയാത്തവര്‍ക്കായി ., *മണ്ടോടി കണ്ണന്‍ => ഒഞ്ചിയം വിപ്ലവകാലത്ത് , വാര്‍ന്നൊഴുകുന്ന സ്വന്തം രക്തംകൊണ്ട് ലോക്കപ്പിന്റെ ചുവരില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം വരച്ച , ധീര രക്ത സാക്ഷി .
Comment Using your Facebook/Yahoo/AOL/Hotmail Account