കടല്‍
കരകളെ ചേര്‍ക്കുന്ന മോഹമായിരുന്നു ., കടല്‍ !
തിരകളെ നെയ്യുന്ന പ്രണയമായിരുന്നു ,,, കടല്‍ !
സിരകളെ പുല്‍കുന്ന ദാഹമായീക്കടല്‍ .., -
ഇരവുകള്‍ സ്വര്‍ഗമായ് തീര്‍ത്തോരീ .., ചെങ്കടല്‍.
തിരകളെ നെയ്യുന്ന പ്രണയമായിരുന്നു ,,, കടല്‍ !
സിരകളെ പുല്‍കുന്ന ദാഹമായീക്കടല്‍ .., -
ഇരവുകള്‍ സ്വര്‍ഗമായ് തീര്‍ത്തോരീ .., ചെങ്കടല്‍.
നിനവുകള്‍ നീന്തിത്തുടിച്ചോരാ പൊന്‍കടല്‍ ,
കനവുകള്‍ കോരിച്ചൊരിഞ്ഞൊരാ പെണ്‍കടല്‍ ..!
നനവുകള്‍ രാഗമായ് , ആര്‍ദ്രമായ്.., പാല്‍ക്കടല്‍.,
മറവുകള്‍ തട്ടിത്തകര്‍ത്തതും .., അതേകടല്‍ ..!
വൃദ്ധിക്ഷയങ്ങള്‍ക്കുമിപ്പുറം തീരത്ത് .,,
ആരോരുമില്ലാതൊഴഞ്ഞൊരീ നേരത്ത് ..,
ഇന്നീക്കടല്‍ വെറും മൌനം ..!!
നമ്മിലെ മൌനത്തിന്റെ മഹാസമുദ്രം ...!!!
written on : 14th OCT 2012 ; 4:00 AM [ IST]
Comment Using your Facebook/Yahoo/AOL/Hotmail Account
No comments:
Post a Comment