Showing posts with label my experiments with kitchen. Show all posts
Showing posts with label my experiments with kitchen. Show all posts

Thursday, 15 December 2011

എന്റെ ആദ്യത്തെ പാചകം കുളമായ കഥ :'( :'(


രംഗവേദി : എന്റെ വീട് 
സമയം  :  ഇന്ന് വൈകീട്ട് 3:30 PM 
കഥാപാത്രങ്ങള്‍ : ഞാനും പിന്നെ ഞാനും 



പകല്‍ ആരും വീട്ടില്‍ ഇല്ലാത്തതുകൊണ്ട്  ബോറടിച്ച് ഐസ് ക്രീം കഴിച്ചുകൊണ്ടിരിക്കുംബോഴാണ് പുതിയൊരു വിഭവം ഉണ്ടാക്കാം എന്ന് തീരുമാനിച്ചത് . രണ്ടു കപ്പ് വൈറ്റ് റൈസ് , ഒരു കപ്പ് പാല്‍ , ആവശ്യത്തിനു മധുരം , കാഷ്യൂ നട്ട്സ് ഒപ്പം ബട്ടര്‍ സ്കൊട്ച് ഐസ് ക്രീം ഒരു കപ്പ് ....

എല്ലാം കൂടി മിക്സ് ചെയ്തു കഴിക്കാന്‍ ആരംഭിച്ചപ്പോഴാണ് , വാള് വെയ്ക്കാന്‍ തോന്നുന്ന ഒരു രുചി........ അതില്‍ നിന്നും ഐസ് ക്രീമും , അല്‍പ്പം കാഷ്യൂ നട്ട്സും തോണ്ടിത്തിന്നാനെ എനിക്ക് പറ്റിയുള്ളൂ .....

Climax: വൈകീട്ട് അമ്മ വന്നപ്പോഴാണ് സംഗതി പുടികിട്ടിയത് , ഞാന്‍ മിക്സ്‌ ചെയ്ത പാല്‍ മോരോഴിക്കാനായി മാറ്റിവച്ച ഇന്നലത്തെ പാലായിരുന്നത്ത്രെ !! :(