ഡിസംബർ , വിതുമ്പരുത് !
© Amarnath Sankar 2014
പ്രിയപ്പെട്ട ഡിസംബർ ,
നേർത്ത മഞ്ഞുനീർത്തുള്ളി പോലെ ,
ഹൃദയത്തിന്റെ ഏതോ ഞരമ്പുകളിൽ -
അറിയാതെയെന്നോ ഊർന്നുവീണ ,
ഒരായിരം സ്വപ്നങ്ങളിൽ , ഞാൻ ചികഞ്ഞ -
തണുത്തു വിറച്ച , ഒരു കവിതയായിരുന്നു ,
നീ -
ഡിസംബർ !
നിനക്ക് മാത്രം പകരാൻ കഴിയുന്ന -,
മജ്ജയിൽ കോർക്കുന്ന തണുപ്പിനെ ,
ഉടൽ മരങ്ങളുടെ ചെതുമ്പലുകൾ ,കോരിയിട്ട് -
തീകായാൻ , കാത്തിരുന്ന -ചന്ദ്രമാസങ്ങൾ ,-
വെറും വ്യഥാ.. !!
നീ പൊഴിയാനൊരുങ്ങുമ്പോൾ -,
പുതഞ്ഞ മഞ്ഞിനടിയിലെ , മണ്ണ് പങ്കുവയ്ക്കാൻ ,
ആരോ വിതച്ചിട്ട , നെൽപ്പാടങ്ങളിൽ ,
മുഴങ്ങുന്നത് , കൊയ്യാതെ കൊയ്യപ്പെടുന്ന -
ആത്മാക്കളുടെ രോദനം !
ഋതു ഭേദങ്ങൾ , കാലം ചൊരിയുന്ന ,-
കാരുണ്യ വർഷമത്രെ ..!
കാറ്റിനും , പൂവിനും , പൂങ്കുയിലിനുമപ്പുറം-
മറ്റൊരു മഞ്ഞുകാലത്തിനായ് , കാത്തിരിക്കാം .
ഡിസംബർ , നീ വിതുമ്പരുത് , !
**in memory of the 78 innocent victims killed , in Assam . December 2014 .
written on 30/12/2014 ; 10:00 PM[IST] ]
written on 30/12/2014 ; 10:00 PM[IST] ]
FacebookLink:https://www.facebook.com/notes/amarnath-sankar/756563087732156
© Amarnath Sankar 2014