Tuesday 7 February 2012

പ്രണയിച്ച് നോക്കൂ ... !! Just fall in love

Got Inspired and adapted from a poem-extract of the Legend 'Vairamutthu'
വൈരമുത്തു എന്ന മഹാരഥന്റെ കവിതാശകലത്താല്‍ പ്രചോദനം  ഉള്‍ക്കൊണ്ടുള്ള  ഒരു പൊളിച്ചെഴുത്ത് . 

ഓരോ സ്പര്‍ശത്തിലുമുണ്ട് , പ്രണയത്തിന്റെ ആദിമഭാവങ്ങള്‍.... ഓരോ നിര്‍വൃതിയിലുമുണ്ട് , അതിന്‍റെ അപൂര്‍വ്വ രസസഞ്ചയം...

പ്രണയിച്ച്  നോക്കൂ ... !! 

നിങ്ങള്ക്ക് ചുറ്റും അറിയാതെയെതോ പ്രകാശം വലയം വയ്ക്കും 
പുതുലോകങ്ങള്‍ പരിചിതമാവും 
രാത്രിയുടെ ദൈര്‍ഘ്യം  തിരിച്ചറിയും 
അക്ഷരങ്ങളില്‍ മാധുര്യമൂറും
നിങ്ങളിലും കവിതയുണരും

ഒന്ന് പ്രണയിച്ച്  നോക്കൂ ... !! 

നിങ്ങള്‍ പ്രതിബിംബമായ് വീണ് വീണ് 
കണ്ണാടിയുടയും 
കണ്ണുകള്‍ക്ക്‌ തിളക്കമേറും 
ചിരിയില്‍ പവിഴങ്ങള്‍ പൊഴിയും 
തലയിണകള്‍ നനയും ..

ഒന്ന് പ്രണയിച്ച്  നോക്കൂ ... !! 

കാത്തിരുപ്പില്‍ ,  നിമിഷങ്ങള്‍ വര്‍ഷങ്ങള്‍ പോലെ 
എത്തിയാലോ ,  വര്‍ഷങ്ങള്‍  നിമിഷങ്ങള്‍ പോലെ 
ഒരു കിളിക്കുഞ്ഞ്‌ പോലും നിങ്ങളെ ശ്രദ്ധിക്കണമെന്നില്ല
പക്ഷെ ഈ ലോകം മുഴുവന്‍  ഉറ്റു നോക്കും പോലെ ! 
നെഞ്ചില്‍  ചിത്രശലഭങ്ങള്‍ പാറിപ്പറക്കും പോലെ ! 
ഈ ആകാശം , ഈ ഭൂമി , ഈ സന്ധ്യ , ഈ പൂക്കള്‍ 
എല്ലാം പ്രണയത്തെ  നിര്‍മ്മിക്കുന്ന ചേരുവകള്‍ പോലെ ...  ! 

ഒന്ന് പ്രണയിച്ച്  നോക്കൂ ... !! 

ഇടയ്ക്കിടെ ഹൃദയം ഇടംമാറി തുടിക്കാന്‍ തുടങ്ങും 
നിശബ്ദതകള്‍ നിശ്വാസങ്ങളാല്‍ , ശബ്ദിച്ചു തുടങ്ങും 
ഞരമ്പുകള്‍ ഞാണുകള്‍ പോലെ വലിഞ്ഞു മുറുകും 
രാഗങ്ങള്‍ അസ്ത്രങ്ങളായ് ചീറിപ്പായും 
പ്രണയത്തിന്റെ തിരശീലകളെ കാമം തുളയ്ക്കും 
രേണുക്കള്‍ മഹാനദിപോലോഴുകും 
ചുണ്ടുകള്‍ മാത്രം മരുഭൂമിയാവും 
ദാഹങ്ങള്‍ സമുദ്രമാവും , 
ഒടുവില്‍ കണ്ണുനീര്‍തുള്ളിയില്‍ സമുദ്രമടങ്ങും....

ഒന്ന് പ്രണയിച്ച്  നോക്കൂ ... !! 

ഓരോ പൂവിനേയും തലോടിത്തലോടി   , നടക്കാന്‍ കഴിയുമോ ?
അഹിംസയും  ഹിംസയും നിങ്ങള്‍ അറിഞ്ഞിട്ടുണ്ടോ ? 
തേങ്ങലിന്റെ സുഖം നിങ്ങള്ക്ക്  പരിചിതമാണോ ?
നിങ്ങളെ നിങ്ങള്‍ക്കുള്ളില്‍ അടക്കാന്‍ ആവുമോ ?
സഭയില്‍ ഏകാന്തതയും , ഏകാന്തതയില്‍ സഭയും 
നിങ്ങള്‍ കണ്ടെത്തിയിട്ടുണ്ടോ ? 
അദ്വൈതം അണഞ്ഞിട്ടുണ്ടോ ? 
മുന്നില്‍ അമൃതം വിളംബിയിട്ടും , പട്ടിണി കിടന്നിട്ടുണ്ടോ .... ? 

ഒന്ന് പ്രണയിച്ച്  നോക്കൂ ... !! 

കൊച്ചു കൊച്ചു കാര്യങ്ങളില്‍ ആനന്ദിക്കാനായ്..
ആണെന്ന വാക്കിനും പെണ്ണെന്ന വാക്കിനും - 
അര്‍ഥം ,നിഖണ്ടുവിനും  അതീതമാവാനായ് ..
ജീവിച്ചു ജീവിച്ചു മരിക്കാനും ,- 
മരിച്ചുമരിച്ച്‌ ജീവിക്കാനുമായ് ...

ഒന്ന് പ്രണയിച്ച്  നോക്കൂ ... !! 


സമൂഹം കണ്ണുരുട്ടിയാലും 
ബന്ധുക്കള്‍ ഇടഞ്ഞാലും 
ഒരു ഇമ വെട്ടില്‍ എല്ലാം നഷ്ട്ടമായാലും 
ഒരേ ആണിയില്‍ ഇരുവരും , ക്രൂശിക്കപ്പെട്ടാലും
നീ സ്നേഹിക്കുന്ന അവനോ അവളോ 
നിന്നെ സ്നേഹിക്കാന്‍ മറന്നാലും 

ഒന്ന് പ്രണയിച്ച്  നോക്കൂ ... !! 

സ്വര്‍ഗം അല്ലെങ്കില്‍ നരകം 
രണ്ടില്‍ ഒന്ന് ഈ ഭൂമിയിലേ നിശ്ചയം 

ഒന്ന് പ്രണയിച്ച്  നോക്കൂ ... !! 

Happy Valentin Week Ahead !! 
[07/02/2012 8:00 PM ]



Comment Using Facebook/Yahoo/AOL/Hotmail


3 comments:

  1. ഓരോ സ്പര്‍ശത്തിലുമുണ്ട് , പ്രണയത്തിന്റെ ആദിമഭാവങ്ങള്‍.... ഓരോ നിര്‍വൃതിയിലുമുണ്ട് , അതിന്‍റെ അപൂര്‍വ്വ രസസഞ്ചയം...

    ഇതിലൊന്നും മാത്രമല്ല അമർ ഓരോ ഓർമകളിലും കുടിയുണ്ട് അപൂർവ്വമായ ആ അനുഭൂതിയുടെ തലോടൽ.

    കാത്തിരുപ്പില്‍ , നിമിഷങ്ങള്‍ വര്‍ഷങ്ങള്‍ പോലെ
    എത്തിയാലോ , വര്‍ഷങ്ങള്‍ നിമിഷങ്ങള്‍ പോലെ
    ഒരു കിളിക്കുഞ്ഞ്‌ പോലും നിങ്ങളെ ശ്രദ്ധിക്കണമെന്നില്ല
    പക്ഷെ ഈ ലോകം മുഴുവന്‍ ഉറ്റു നോക്കും പോലെ !
    നെഞ്ചില്‍ ചിത്രശലഭങ്ങള്‍ പാറിപ്പറക്കും പോലെ !
    ഈ ആകാശം , ഈ ഭൂമി , ഈ സന്ധ്യ , ഈ പൂക്കള്‍
    എല്ലാം പ്രണയത്തെ നിര്‍മ്മിക്കുന്ന ചേരുവകള്‍ പോലെ ... !

    ഞാൻ നമിക്കുന്നു അമർ ഈ തരത്തിലുള്ള ഒരു വിശദീകരണക്കുറിപ്പിനു മുന്നിൽ.! ആശംസകൾ.

    ReplyDelete
  2. നന്ദി, സുഹൃത്തെ :)

    ReplyDelete
  3. ithu njan nerathe vaayichekkanatha

    ReplyDelete