Saturday 5 May 2012

ഗുല്‍മോഹര്‍ പൊഴിയുമ്പോള്‍ - In memory of comrade T_P_Chandrashekharan

ഞാനൊരു കമ്മ്യൂണിസ്റ്റുകാരനല്ല ..., നീതിയ്ക്കുവേണ്ടിയുള്ള പോരാട്ടങ്ങളില്‍ ഇനിയും വിശ്വാസം നഷ്ട്ടപ്പെട്ടില്ലാത്ത , ഒരു സാധാരണക്കാരന്‍ .
  
 
ഗുല്‍മോഹര്‍ പൊഴിയുമ്പോള്‍

ആ കാര്‍ ,തുപ്പുന്ന വെള്ളിവെളിച്ചം 
എന്നെ ആറാടിക്കുന്നു. - 
ആകാശഗംഗയിലെന്നപോല്‍...! 

കാലം കുരുക്കിയ കെണിയില്‍ - 
ബുദ്ധി മരവിക്കുംപോലെ ..

ഒരിടിയില്‍ , വിരലുകളയഞ്ഞു- 
മണ്ണിലേക്ക് കൂപ്പുകുത്തവേ.,
മൂക്കില്‍ പടര്‍ന്ന ഗന്ധം.. !
ഓര്‍മ്മകള്‍ കോരിചൊരിയുന്നു..

പുതുമഴയുടെ.. പുതുമണ്ണിന്റെ -
മണ്ണില്‍ നൂറുമേനി വിളയിച്ച .,
പണിയാളന്റെ ഗന്ധം .. ! 

നിഴലുകള്‍ വന്നടുക്കുന്നു .. ചാരെ -
കരിമ്പനപോല്‍ , അവര്‍ ഏഴുപേര്‍ ..!
കാലം കുരുക്കിയ കെണിയില്‍ - 
ബുദ്ധി മരവിക്കുംപോലെ ..

ഞാനും വാസുവും , സുധാകരനും -
അന്ത്രുവും , ഹൈദ്രോസും , രാജനും , ഗോപിയും..
ഓര്‍മ്മയുടെ തിരശീലയാല്‍ -
കണ്ണ് മറയും പോലെ.., പഴയ-
'സെവന്‍സിന്റെ ഓര്‍മ്മകള്‍ ..! 

നടുക്കുള്ളവന്‍ , നാലാമന്റെ ആദ്യവെട്ട്‌-
വലതുകൈയ്യാല്‍ തടഞ്ഞത് , ഞാന്‍ -
അറിഞ്ഞോ അറിയാതയോ ആണ് ..! 

അറ്റ്തൂങ്ങിയ എന്റെ വലതുകയ്യെ.,
എനിക്കായ്‌ നീ -
എന്തെല്ലാം പകര്‍ത്തിയെഴുതീ..
എന്റെ ചിന്ത , എന്റെ വിപ്ലവം , പ്രണയം ..! 

കാലം കുരുക്കിയ കെണിയില്‍ - 
ബുദ്ധി മരവിക്കുംപോലെ ..

എന്റെ നെഞ്ചില്‍ ചവിട്ടി , നീ -
വീഴ്ത്തിയത് എന്നെ മാത്രമോ ..?
അതാഴ്ന്നിറങ്ങിയത് എന്റെ , 
ഹൃദയ പക്ഷത്തില്‍ ..!
(ഇടതു പക്ഷത്തില്‍ ?? ! )

മഴുകൊണ്ട് ആദ്യമായെന്റെ - 
മൂര്ധാവ്   നീ വെട്ടിപ്പിളര്‍ക്കവേ..
ബുദ്ധനെപ്പോല്‍ , എന്നെ- 
ശാന്തനാക്കിയത്‌ , വീണ്ടും ഓര്‍മ്മകള്‍ !

തുളസിയും , കരയാമ്പും ചേര്‍ത്ത് .,
കാച്ചിയ എണ്ണ മൂര്‍ധാവില്‍  -
തേച്ചു തന്ന അമ്മയുടെ ഓര്മ ..!

ഞാന്‍ ആശിച്ചുപൊയ് , ഒരു മാത്ര -
എന്നെ കെട്ടിപ്പുണരാന്‍ .,
അമ്മയുണ്ടായിരുന്നെങ്കില്‍..!

അവര്‍ ചുറ്റിലും വലിച്ചെറിയുന്നു .,
ബോംബുകള്‍ ..!
ഓര്‍മ്മകള്‍ തികട്ടി വന്നു .,
അമ്പലക്കുളം , ഉത്സവം , താളമേളങ്ങള്‍ ..!

വീണ്ടും നിങ്ങള്‍ ഓങ്ങിയോങ്ങി വെട്ടവേ .,
മുറിഞ്ഞത് ഒരു പാവം -
പെണ്‍കുട്ടിയുടെ താലി ..!
അതെ , അവളെനിക്കെന്നും.,
കുട്ടിയായിരുന്നു ..! ഒപ്പം -
ഒരു മകന്റെ സ്വപ്‌നങ്ങള്‍ ..!

ഞാന്‍ പോകുമെന്നുറപ്പായിട്ടും  -
നിങ്ങളെന്റെ മുഖത്ത് .,
ആഞ്ഞാഞ്ഞ് വെട്ടിയത് -
എന്തിനായിരുന്നു ..?

എന്റെ മുഖം അവരൊന്നു കണ്ടോട്ടെ .,
എന്റെ സഖാക്കള്‍ ..!

ഞാന്‍ കരഞ്ഞില്ല -
അച്ഛന്റെ ഓര്‍മ്മകള്‍ ..
ഉണ്ണീ , ധീരന്മാര്‍ക്ക്‌ മരണമൊരിക്കല്‍.,
എന്ന മന്ത്രണം !

ചോരയുടെ ഗന്ധം സാക്ഷി..
ഒഞ്ചിയത്തിന്റെ മണ്ണും സാക്ഷി..
ആകാശത്ത്‌ താരകള്‍ ..
അതില്‍  കണ്ണിറുക്കുന്നത് -
'മണ്ടോടി കണ്ണനോ ' ..? !

എന്നില്‍ ആഴ്ന്നിറങ്ങിയ ചുവപ്പ് ,.,
പോരാട്ട വീര്യത്തിന്റെയോ ..?
അസ്തമന സൂര്യന്റെയോ ..?

ഞാന്‍ മടങ്ങുന്നു , ഞാന്‍ മറയുന്നു .,
ഞാന്‍ .., ഞാന്‍ മാത്രം .
വിപ്ലവം മായുന്നില്ല ., വിപ്ലവം മരിക്കുന്നുമില്ല ..!!

 [written on 06/05/2012 ; 12:10 AM[IST] ]

അറിയാത്തവര്‍ക്കായി ., *മണ്ടോടി കണ്ണന്‍ => ഒഞ്ചിയം വിപ്ലവകാലത്ത് , വാര്‍ന്നൊഴുകുന്ന സ്വന്തം രക്തംകൊണ്ട്‌ ലോക്കപ്പിന്റെ ചുവരില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം വരച്ച , ധീര രക്ത സാക്ഷി .





Comment Using your Facebook/Yahoo/AOL/Hotmail Account


29 comments:

  1. അതെ വിപ്ലവം മരിക്കുന്നില്ല ....

    ReplyDelete
  2. എല്ലാവർക്കും ഒരു ധാരണയുണ്ട്, നീതിക്ക് വേണ്ടി മുറവിളി കൂട്ടിയാൽ, അരോടെങ്കിലും പോരാടിയാൽ, എന്തിനേയെങ്കിലും നല്ലതിനു വേണ്ടി വിമർശിച്ചാൽ, എല്ലാം അവൻ കമ്മ്യൂണീസ്റ്റ് കാരനാണെന്ന്. ജീവിതത്തിലെ മൂല്ല്യങ്ങളിൽ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലാത്ത ആർക്കും നീതിക്ക് വേണ്ടി മുറവിളി കൂട്ടാവുന്നതേയുള്ളൂ. പക്ഷെ എല്ലാവരും കുറ്റം പറഞ്ഞ് കുറ്റം പറഞ്ഞ് ഇപ്പൊ ഇടതുപക്ഷക്കാർ മാത്രമേ അങ്ങനൊരു ജനഹിതമായ കാര്യത്തിന് ഇറങ്ങുന്നതായുള്ളൂ. അങ്ങനേയുള്ള ഒരാൾ എന്തെങ്കിലും നിസ്സാരകാര്യത്തിന് വേണ്ടി മാതൃസംഘടനയോട് തെറ്റിപ്പിരിഞ്ഞാൽ അയാളെ വകവരുത്തുക മാതൃസംഘടനേക്കാൾ എതിരാളികളുടെ ആവശ്യമാണ്. കാരണം കുറ്റം മുഴുവൻ ആ മാതൃസംഘടനയിൽ ചാർത്താം.! അങ്ങനെ യഥാർത്ഥ എതിരാളികളുടെ വായ മൂടിക്കെട്ടാം. നല്ല കവിത അമർ. ആശംസകൾ.

    ReplyDelete
  3. പൊള്ളുന്ന വരികള്‍ .............അഭിനന്ദനം സഖേ ...

    ReplyDelete
    Replies
    1. വിപ്ലവം ജയിക്കട്ടെ.
      നന്ദി ... :)

      Delete
  4. ''നിന്‍റെ തോള്‍സഞ്ചിയിലെ വരണ്ട സന്ധ്യകള്‍..
    ദന്തേവാഡയുടെ ചുവന്ന ചിരി..
    തിരുനെല്ലിയിലെ മരണ മുഴക്കം..
    ചുവരില്‍,
    ഇതളരഞ്ഞൊരു ബൊളീവിയന്‍ പുഷ്പ്പം..''


    വാക്കുകളില്‍ തീവ്രതയുണ്ട്,,,,ഞാനീ കവിത ഗ്രൂപിലെക്കെടുക്കുന്നു അമര്‍നാഥ്....


    ഹൃദയ പൂര്‍വ്വം...

    ReplyDelete
  5. വിപ്ലവം മായുന്നില്ല ., വിപ്ലവം മരിക്കുന്നുമില്ല ..!!

    ReplyDelete
    Replies
    1. വിപ്ലവം ജയിക്കട്ടെ.

      Delete
  6. വിവരണം നോവിപ്പിച്ചു
    നല്ല എഴുത്ത്

    അറ്റ്തൂങ്ങിയ എന്റെ വലതുകയ്യെ.,
    എനിക്കായ്‌ നീ -
    എന്തെല്ലാം പകര്‍ത്തിയെഴുതീ..
    എന്റെ ചിന്ത , എന്റെ വിപ്ലവം , പ്രണയം ..!

    മഴുകൊണ്ട് ആദ്യമായെന്റെ -
    മൂര്‍ദ്ദാവ് നീ വെട്ടിപ്പിളര്‍ക്കവേ..
    ബുദ്ധനെപ്പോല്‍ , എന്നെ-
    ശാന്തനാക്കിയത്‌ , വീണ്ടും ഓര്‍മ്മകള്‍ !
    ഹൃദയത്തിലാഴ്ന്നിറങ്ങിയ വരികള്‍

    തുളസിയും , കരയാമ്പും ചേര്‍ത്ത് .,
    കാച്ചിയ എണ്ണ മൂര്‍ദ്ദാവില്‍ -
    തേച്ചു തന്ന അമ്മയുടെ ഓര്മ ..!

    ഹൃദയത്തിലാഴ്ന്നിറങ്ങിയ വരികള്‍

    ReplyDelete
    Replies
    1. എഴുതുമ്പോള്‍ കഥാപാത്രത്തോട് താദാത്മ്യം പ്രാപിക്കാന്‍ ശ്രമിച്ചപ്പോള്‍ ആവാം വാക്കുകളില്‍ നേരിന്റെ ചുടുചോര പൊടിഞ്ഞത് ..
      നന്ദി !!

      Delete
  7. നിശബ്ദനായി നിന്ന് ഒരശ്രുഹാരം ചാര്‍ത്തട്ടെ.

    ReplyDelete
    Replies
    1. നന്ദി , വീണ്ടും വരിക !

      Delete
  8. Wowww...... gud yaar....Kalakki.............

    ReplyDelete
  9. കൊലപാതക രാഷ്ട്രീയം തുലയട്ടെ... മാനവസാഹോദര്യം നീണാള്‍ വാഴട്ടെ...

    ഹൃദയസ്പര്‍ശിയായി അമര്‍...

    ഭാവുകങ്ങള്‍!

    ReplyDelete
    Replies
    1. നന്ദി ഭയ്യാ ..,
      മാനവസാഹോദര്യം നീണാള്‍ വാഴട്ടെ... !!

      Delete
  10. vaayicha ente kannum nananjuvo? ariyilla .. murinjal varunna chora chuvappanennu..

    ReplyDelete
    Replies
    1. if u felt like that.., then u r a complete human .., brother
      Thank you..

      Delete
  11. കമ്മ്യൂണിസ്റ്റ്. എന്റെ വാക്കുകളും പ്രവൃത്തികളും എനിക്ക മുദ്ര ചാര്‍ത്തി തന്ന ആ പേരില്‍ ഞാന്‍ അഭിമാനിക്കുന്നു അന്നും ....ഇന്നും. ഒഞ്ചിയത്തു ചിന്തിയ രക്തം .....
    ശരിയായ കമ്മ്യൂണിസ്റ്റ്‌ ആശയങ്ങള്‍ മനസ്സില്‍ പേറുന്ന ഒരാള്‍ക്കും ആ രക്തത്തില്‍ പങ്കുണ്ടാവില്ല എന്ന് ഞാന്‍ പ്രത്യാശിക്കട്ടെ ...

    ഞാന്‍ മടങ്ങുന്നു , ഞാന്‍ മറയുന്നു .,
    ഞാന്‍ .., ഞാന്‍ മാത്രം .
    വിപ്ലവം മായുന്നില്ല ., വിപ്ലവം മരിക്കുന്നുമില്ല ..!!

    തീക്ഷ്ണമായ വരികള്‍ .. ലാല്‍ സലാം

    ReplyDelete
    Replies
    1. നന്ദി , വേണു ജി
      വിപ്ലവം ജയിക്കട്ടെ. !

      Delete
  12. kollam, pakshe tholppikkanavilla!!! viplavam vijayikkanam!

    ReplyDelete
    Replies
    1. നന്ദി !
      വിപ്ലവം ജയിക്കട്ടെ.

      Delete
  13. ഈ വിങ്ങലുകൾ എന്റേതു കൂടിയാണ്...

    നന്മ പുലരണമെന്നാഗ്രഹിക്കുന്ന എല്ലാ മനുഷ്യരുടേതുമാണ്...

    ReplyDelete
    Replies
    1. പ്രഭാതം ഒട്ടും അകലെയല്ല എന്ന് , നമുക്കാശിക്കാം ... മുന്നേറാം.
      നന്ദി !

      Delete
  14. എന്നില്‍ ആഴ്ന്നിറങ്ങിയ ചുവപ്പ് ,.,
    പോരാട്ട വീര്യത്തിന്റെയോ ..?
    അസ്തമന സൂര്യന്റെയോ ..?...

    നല്ല കവിത

    ReplyDelete
    Replies
    1. നന്ദി , വീണ്ടും വരിക !

      Delete
  15. വിപ്ലവം ജയിക്കട്ടെ.......!!

    നല്ല കവിത അമര്‍നാഥ്

    ReplyDelete
  16. വിപ്ലവം ജയിക്കട്ടെ.......!!
    പകര്‍ത്തുന്നു സമതതോടെ...

    ReplyDelete