Tuesday, 11 February 2014

ഇന്നു ഞാൻ നിന്നെക്കുറിച്ച് ഒരുപാട് ഓർത്തിരുന്നു ! - I thought a lot about you today !

ഓരോ കാലത്തും  ,  സങ്കൽപ്പങ്ങൾക്ക് ഓരോ രൂപങ്ങളായിരുന്നു , ഓരോ എഴുത്തും ഓരോ  നിയൊഗമാവുന്നു  !

ഇന്നു ഞാൻ നിന്നെക്കുറിച്ച് ഒരുപാട് ഓർത്തിരുന്നു !

ഇന്നു ഞാൻ., നിന്നെക്കുറിച്ച്., ഒരുപാട് ഓർത്തിരുന്നു...! 

കണ്ടമാത്രയിൽ ഒരു നിമിഷം , ഭയത്തോടെ മറു നിമിഷം ,
ന്യായവും നീതിയും ഒളികണ്ണിറുക്കുന്ന   പല  നിമിഷം ! 
ഓരോ നിമിഷവും പല പല  ഛായക്കൂട്ടുകൾ  പരീക്ഷിക്കവേ  , 
അപൂർണ്ണവും അവ്യക്തവും ആയി മാറുന്ന മഹാത്ഭുതം ! 

  എന്നിലേയ്ക്ക്  പാറിവരുന്ന,  സ്വർണ്ണനിറമുള്ള  ചിത്രപതംഗങ്ങൾ ,
  ഈ ഉദ്യാനമാകെ നിറയുന്നു , അലസമായ്   നൃത്തം ചെയ്യന്നു ! 
  അവ തലോടിപ്പോകുന്ന പൂക്കളോരോന്നായ് , -
  വിടരുന്നു , മധു പൊഴിയുന്നു  , ഓർമ്മകളണിയുന്നു ! 

ലബനോണിലെ  ഋതുക്കൾ കടഞ്ഞെടുത്ത മുന്തിരിച്ചാറാൽ,-
നിന്നെ അലേപനം ചെയ്യാൻ ,  ഹൃദയ ദൂതുമായി -
ഒരു ഷാരോണ്‍ നദി  എന്നിലൂടെ  ഒഴുകിയതായ് ഞാനറിയുന്നു., 
കത്തുന്ന പകലുകൾക്ക്‌  എന്തോ നിലാവിന്റെ തണുപ്പുണ്ടായിരുന്നു ! 

സഖി ,.ഇന്നു ഞാൻ., നിന്നെക്കുറിച്ച്., ഒരുപാട് ഓർത്തിരുന്നു...!


YouTube Video With Voice Track :  [written on 12/02/2014 ; 03:10 AM[IST] ]
Comment Using your Facebook/Yahoo/AOL/Hotmail Account