Tuesday 10 July 2012

നമുക്ക് മഴനനയാം -lets get wet in rain !


നമുക്കിടയില്‍ പെയ്യുന്ന മഴകളെല്ലാം തന്നെ , നമ്മുടെ ആത്മാവ് തൊട്ടറിഞ്ഞ് കാലം പെയ്തിറക്കുന്നതാണ്.... തടയണകള്‍ പൊട്ടിച്ച് മഴകള്‍ ആര്‍ത്താര്‍ത്ത് പെയ്യട്ടെ .., അതില്‍ നമുക്ക് നനയാം, കുളിരലകള്‍ തീര്‍ക്കാം ..!  



നമുക്ക് മഴനനയാം

മഹാസമുദ്രങ്ങളുടെ ഇരമ്പലുകളില്‍ .,
അകിട് നിറച്ച അമ്മ മേഘങ്ങള്‍ !  - 
മണ്ണിനും , പുല്ലിനും .., ഓരോരോ പ്രാണനും .,
ദാഹമകറ്റാന്‍ തിമര്‍ത്ത്‌ പെയ്ത , കാരുണ്യവര്ഷം ,- 
 'അവര്‍  , പാപമെന്ന്  പറഞ്ഞുവത്രേ ..!

ഇന്നിവിടെ .., ഈ രാവില്‍ , നിന്നിലൂടെ .,
പെയ്തിറങ്ങിയതും .., നൂറുനൂറ് - 
സംവത്സരങ്ങള്‍ക്കുമപ്പുറം  , ആരോ - 
പറഞ്ഞതിന്റെ മാറ്റൊലി ..!
മഴനനയുന്നത് പാപമെന്ന മാറ്റൊലി ..!!

പച്ചിലച്ചാര്‍ത്തിനടിയില്‍ .., കളിവള്ള - 
മിറക്കിയ  കുട്ടിയോടും , അമ്മ പറഞ്ഞത് - 
മഴ നനയരുത് എന്നാണ്.. !

നെഞ്ചില്‍ കരിങ്കൂവളപ്പൂക്കള്‍., -
മൊട്ടിട്ട് ., മനസ്സില്‍ മദഗന്ധം പടര്‍ത്തി .,
വസന്തം വരവറിയിക്കവേ..,
നിന്റെ മുത്തശ്ശി പറഞ്ഞുതന്നതും ,
താഴ്വാരങ്ങളെ പിച്ചിക്കീറുന്ന.., 
ഇരുട്ടില്‍ കുത്തിയൊലിച്ചു പെയ്യുന്ന - 
രാത്രിമഴകളെക്കുറിച്ചായിരുന്നു... !

നീ തനിയെ നടക്കുമ്പോള്‍ .., 
ഇടവഴികളിലും.., ഇടനാഴികളിലും .- 
ചോര്‍ന്ന അകത്തളങ്ങളിലും..,
നിന്നെ നനയ്ക്കാന്‍ തക്കം പാര്‍ക്കുന്ന -,
തെമ്മാടി മഴകളെക്കുറിച്ചായിരുന്നു ..!
കുട ചൂടേണ്ട  , മഴകളെക്കുറിച്ച്..!!

എന്നാല്‍ .., മണ്ണിന്റെ മനസ്സറിയുന്ന ..,
എന്നെയും .., നിന്നെയും -  ഒരേകടലാക്കി മാറ്റുന്ന ..,
നമുക്കായ് മാത്രം പെയ്യുന്ന ..,
ഈ പുതുമഴയില്‍ ....,
പാപബോധത്തിന്റെ  നിഴലുകള്‍ വീഴ്ത്താതെ .,
ആത്മാക്കള്‍ കോര്‍ത്ത് , നമുക്ക് നടക്കാം ...,
വരൂ , നമുക്കും മഴനനയാം ....!!!! 

 [written on 10/07/2012 ; 12:45 AM[IST] ]





Comment Using your Facebook/Yahoo/AOL/Hotmail Account


13 comments:

  1. മഹാസമുദ്രങ്ങളുടെ ഇരമ്പലുകളില്‍ .,
    അകിട് നിറച്ച അമ്മ മേഘങ്ങള്‍ ! -
    മണ്ണിനും , പുല്ലിനും .., ഓരോരോ പ്രാണനും .,
    ദാഹമകറ്റാന്‍ തിമര്‍ത്ത്‌ പെയ്ത , കാരുണ്യവര്ഷം

    ഇഷ്ടമായി ഈ മഴയെ .............മരൂഭൂമിയില്‍ ഒരു കുളിര്‍ മഴ പെയ്തിറങ്ങി ...........ഇനിയും പെയ്യട്ടെ കൂടുതല്‍ മഴകള്‍ , നനയാന്‍ ഞങള്‍ ഉണ്ട് !

    ReplyDelete
  2. മരുഭൂവില്‍ ഞരമ്പുകള്‍ വറ്റിപ്പോകുന്ന ചൂടില്‍ ഒരു കുളിര്‍ മഴയായി പെയ്തിറങ്ങിയ ഈ കവിത ആവോളം ആസ്വദിച്ചു...

    Superb Amar....

    ഭാവുകങ്ങള്‍!

    ReplyDelete
  3. നല്ല മഴ......! അല്ല; നല്ല എഴുത്ത്....!

    ReplyDelete
  4. എന്നാല്‍ .., മണ്ണിന്റെ മനസ്സറിയുന്ന ..,
    എന്നെയും .., നിന്നെയും - ഒരേകടലാക്കി മാറ്റുന്ന ..,
    നമുക്കായ് മാത്രം പെയ്യുന്ന ..,
    ഈ പുതുമഴയില്‍ ....,
    പാപബോധത്തിന്റെ നിഴലുകള്‍ വീഴ്ത്താതെ .,
    ആത്മാക്കള്‍ കോര്‍ത്ത് , നമുക്ക് നടക്കാം ...,
    വരൂ , നമുക്കും മഴനനയാം ....!!!!

    കുളിരേകുന്ന വരികള്‍ അമര്‍ ....
    കവിതയെകുറിച്ച് കൂടുതല്‍ അഭിപ്രായം പറയാന്‍ അറിയില്ലെങ്കിലും , ഇഷ്ടമായി എന്നറിയിച്ചു പോകുന്നു...

    ReplyDelete
  5. മഴ നനയുന്ന കുട്ടി:-)
    നന്നായി - like

    ReplyDelete
  6. mind blowing lines..wahh kya lines mara hen!

    ReplyDelete
  7. നല്ല പ്രയോഗങ്ങൾ..ഇഷ്ടപ്പെട്ടു..

    ReplyDelete
  8. നീ തനിയെ നടക്കുമ്പോള്‍ ..,
    ഇടവഴികളിലും.., ഇടനാഴികളിലും .-
    ചോര്‍ന്ന അകത്തളങ്ങളിലും..,
    നിന്നെ നനയ്ക്കാന്‍ തക്കം പാര്‍ക്കുന്ന -,
    തെമ്മാടി മഴകളെക്കുറിച്ചായിരുന്നു ..!
    കുട ചൂടേണ്ട , മഴകളെക്കുറിച്ച്..!!


    വീണ്ടും മഴക്കവിത,നല്ല വരികൾ ... ആശംസകൾ

    ReplyDelete
  9. വരികളിൽ ഒരു കുളിരുണ്ട്

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. പ്രഭാതത്തിലെ നിഴല് പോലെ,
    മദ്ധ്യാഹ്നത്തിലെ നിഴല് പോലെ,
    പ്രദോഷത്തിലെ നിഴല് പോലെ,
    അകലെനിന്നരികിലെക്കങ്ങകലെയായ്‌
    പെയ്തൊഴിയുക,,

    ആശംസകള്‍

    ReplyDelete