Tuesday 25 October 2011

' സ്വപ്നാടനം ' a dream walk


ചില സ്വപ്‌നങ്ങള്‍ , ചില വ്യക്തികള്‍ , വിശേഷ സമന്വയങ്ങള്‍ .... നമ്മെ ഓര്‍മ്മിപ്പിക്കും , സ്മരണകള്‍  പല ജന്മങ്ങള്‍ക്ക് പിറകും , അനശ്വരമാണെന്ന് ...
[some dreams , some people , some extended convergence  would  remind us somthing that memories will be rememberd even after many lifes, as eternal.. ]
സ്വപ്നാടനം

ഞാന്‍ വിശ്വസിച്ചോട്ടെ , -
നീ എവിടെയൊക്കെയോ , -
ഞാന്‍ ആയിരുന്നു , എന്ന് .

കണ്ട മാത്രയില്‍, ഒരടി പിന്‍വാങ്ങി
നോക്കി നിന്നില്ലേ , ഞാന്‍ നിന്നെ
അപ്പോള്‍ നീയും , മാറി നിന്ന്
നോക്കുകയായിരുന്നില്ലേ , എന്നെ .

ഇലകളോരോന്നായ്  പൊഴിഞ്ഞ
ആ സന്ധ്യകളില്‍ , ഇടവഴിയില്‍
ഇണക്കുരുവികളുടെ കൊഞ്ചലിന്
കാതോര്‍ക്കാന്‍ , കൂടെ നീയുണ്ടയിരുന്നില്ലേ..

തണുപ്പില്‍ , എരിവ് തേച്ച് -
ചുട്ടെടുത്ത ചോളക്കതിരുകള്‍
എന്നോട് പങ്കുവച്ച് -
വിശപ്പകറ്റിയത്, നീയായിരുന്നില്ലേ ..

വാദ്യ സംഘത്തിന്റെ , റാന്തല്‍ -
വെട്ടത്തിന്നപ്പുറം , മഞ്ഞുവീണുറഞ്ഞ -
ഒതുക്കുകള്‍ , കയറി -
കണ്ണുചിമ്മുന്ന , മുല്ലമൊട്ടുകളെ എണ്ണാന്‍
ഞാന്‍ ചേര്‍ത്തുവച്ച വിരലുകളില്‍ -
പാതി , നിന്റെതായിരുന്നില്ലേ ..

ഋതു ദേവതമാര്‍ , നിന്നെ -
തരളിതയാക്കവേ ..,
വെളുത്ത  മന്താരപ്പൂക്കള്‍ ..,
നാണിച്ച് തലതാഴ്ത്തവേ  ..,
ഒരു കാറ്റായ് ,അലസമായ് വന്ന്
ഞാന്‍ കിന്നാരം പറഞ്ഞതും ,
- നിന്നോടായിരുന്നില്ലേ ....

ജന്മാന്തരങ്ങള്‍ക്കും ഇപ്പുറം -
കല്‍പ്പനയുടെ തിരശീലയില്‍ ..,
കാല്പനികതയുടെ  വെളിച്ചത്തില്‍.., ഈ -
'സ്വപ്നാടനവും' ,നിനക്ക് വേണ്ടി , അല്ലെ ...

ഞാന്‍ വിശ്വസിച്ചോട്ടെ , -
നീ എവിടെയൊക്കെയോ , -
ഞാന്‍ ആയിരുന്നു , എന്ന് .,
എനിക്ക് മാത്രമായിരുന്നു , എന്ന് !

{Written on 26th Oct 2011 , @ 12.56 AM [IST ] }





Comment Using Facebook/Yahoo/AOL/Hotmail



1 comment:

  1. സാന്താക്ലോസിന്റെ ചവിട്ടടിപ്പാടുകളെ ഓര്‍മ്മിപ്പിക്കുന്ന ,
    മഞ്ഞ നിറമുള്ള മേപിള്‍ ഇലകള്‍ വീണുകിടക്കുന്ന വഴിയിലൂടെ
    നിറയെ ചില്ല് ജനാലകളുള്ള, വെളിച്ചം മുനിഞ്ഞു കത്തുന്ന
    വീടിന്റെ ഒതുക്കുകളില്‍.. എന്നോടൊപ്പം നീ തന്നെ!
    http://kaattu-kurinji.blogspot.com/2011/10/blog-post_27.html

    ReplyDelete